'പട്ടികജാതി നഗര്‍' എന്ന പേരിൽ ബോർഡ്; മുസ്ലിം ലീഗിനെതിരെ വിമര്‍ശനം, പിന്നാലെ തിരുത്ത്

'പട്ടികജാതി നഗര്‍' എന്ന പേരിൽ ബോർഡ്; മുസ്ലിം ലീഗിനെതിരെ വിമര്‍ശനം, പിന്നാലെ തിരുത്ത്
Apr 25, 2025 12:48 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) വേങ്ങര പറപൂരിലെ ഒരു പ്രദേശത്തിന് 'പട്ടികജാതി നഗര്‍' എന്ന പേര് നല്‍കിയ മുസ്ലീം ലീഗ് നടപടി ചൂണ്ടികാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍. ജാതി പേര് വിളിക്കുംപോലെയുള്ള അപമാനമാണ് ഈ പേര് വാര്‍ഡിന് നല്‍കുന്നതെന്ന് ദിനു വിമര്‍ശിച്ചു.

പറപൂരിലെ 18-ാം വാര്‍ഡിലെ ഒരു പ്രദേശത്തിനാണ് ' പട്ടിക ജാതി നഗര്‍' എന്ന പേര് നല്‍കിയിരിക്കുന്നത്.

സഹോദര സമുദായത്തോട് പുലര്‍ത്തേണ്ട മിനിമം സാഹോദര്യബോധം ബോര്‍ഡ് വെച്ചവര്‍ക്ക് ഇല്ലാതെ പോയെന്നും മുസ്ലിം ലീഗ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ദിനു സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.

സ്ഥലങ്ങള്‍ക്കൊപ്പം കോളനി എന്ന വാക്ക് ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന സുപ്രധാന ഉത്തരവ് നിലവില്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് 'പട്ടികജാതി കോളനി' എന്ന് തിരുത്തി 'പട്ടികജാതി നഗര്‍' എന്ന് മാറ്റിയത്.

ഇതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടതോടെ മുസ്ലീം ലീഗ് ബോര്‍ഡില്‍ നിന്നും പേര് വെട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

#Board #named #ScheduledCasteNagar #Criticism #against #MuslimLeague #later #corrected

Next TV

Related Stories
പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം

Apr 26, 2025 07:28 AM

പൊഴിയൂരില്‍ ക്ഷേത്ര ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു; പാപ്പാന്‍മാരെ ആക്രമിക്കാൻ ശ്രമം

പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും...

Read More >>
മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; തിരുവല്ലയിൽ 16 കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Apr 26, 2025 06:37 AM

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; തിരുവല്ലയിൽ 16 കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു....

Read More >>
പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്

Apr 26, 2025 06:03 AM

പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്

തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികൾക്ക് ഇടയിലേയ്ക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു...

Read More >>
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

Apr 26, 2025 05:55 AM

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്....

Read More >>
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
Top Stories